Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fr. John Puthuva

Australia and Oceania

പു​ര​സ്കാ​ര നി​റ​വി​ൽ ഫാ.​ഡോ. ജോ​ൺ പു​തു​വ​യു​ടെ സം​സ്കൃ​ത സി​നി​മ "ഏ​കാ​കി'

കാ​ൻ​ബ​റ: പു​ര​സ്കാ​ര നി​റ​വി​ൽ ഡാ​ർ​വി​ൻ പ​ള്ളി വി​കാ​രി ഫാ.​ഡോ. ജോ​ൺ പു​തു​വ​യു​ടെ ക​ന്നി ചി​ത്ര​മാ​യ സം​സ്കൃ​ത സി​നി​മ "ഏ​കാ​കി'. ട്രാ​വ​ൻ​കൂ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ലിം അ​വാ​ർ​ഡി​ൽ ബെ​സ്റ്റ് ഇ​ന്ത്യ​ൻ ഫീ​ച്ച​ർ ഫി​ലിം ആ​യി ഏ​കാ​കി തെ​ര​ഞ്ഞെ​ടു​ത്തു.

നേരത്തെ, ഫി​ലിം ക്രി​ട്ടി​ക്സ് അ​വാ​ർ​ഡ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ ചിത്രത്തെ തേ​ടി​യെ​ത്തി​യി​രു​ന്നു. പു​തു​വ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ നി​ർ​മി​ച്ച ഏ​കാ​കി​യു​ടെ സം​വി​ധാ​ന​ത്തിനൊപ്പം നി​ർ​മാ​ണ​വും നി​ർ​വ​ഹി​ച്ചതും ഫാ. ​ജോ​ൺ പു​തു​വ​യാണ്.

ക​ഥ​യും തി​ര​ക്ക​ഥ​യും പ്ര​സാ​ദ് പാ​റ​പ്പു​റം തയാറാക്കി. സം​സ്കൃ​ത​ത്തി​ലേക്ക് മൊഴിമാറ്റിയത് അ​യ്യ​മ്പു​ഴ ഹ​രി​കു​മാ​റാണ്. സം​സ്കൃ​ത​ത്തി​ന്‍റെ ഈ​റ്റി​ല്ലമാ​യ കാ​ല​ടി​യി​ൽ വ​ച്ച് ത​ന്നെ​യി​രു​ന്നു ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യ​ത്.

സി​നി​മ ഒ​രു വി​നോ​ദ​മ​ല്ല സ​മൂ​ഹ​ത്തി​ൽ ന​ന്മ​നി​റ​യു​ന്ന സ​ന്ദേ​ശ​ങ്ങ​ൾ പ​ക​രു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് എ​റ​ണാ​കു​ളം ചു​ള്ളി സ്വ​ദേ​ശി​യും ഇ​പ്പോ​ൾ ഓ​സ്ട്രേ​ലി​യ​യി​ലെ ഡാ​ർ​വി​ൻ പ​ള്ളി വി​കാ​രി​യു​മാ​യ ഫാ. ജോ​ൺ പു​തു​വ പ​റ​ഞ്ഞു.

 

Latest News

Corehub Up